ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ പാർശ്വവൽക്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായുള്ള പദ്ധതികൾക്ക് നൂറ്റൊന്നുംഗസഭ രൂപം നൽകി. മാലിന്യനിർമാർജ്ഞനം, പരിസ്ഥിതി സംരംക്ഷണം എന്നിവക്കും, സ്ക്കൂൾ – കോളെജ് വിദ്യാർത്ഥികൾക്കായി സഭയുടെ പ്രസംഗ – ചിത്രരചന – സംഗീത മത്സരങ്ങൾക്കു പുറമെ തെയ്യം,തിറ അവതരണം, കേരള സംഗീതനാടക അക്കാഡമിയുമായി സഹകരിച്ചുള്ള മേഖല പരിപാടികൾ എന്നിവയും സഭ അംഗീകരിച്ച പദ്ധതി രേഖയിൽ ഉൾപ്പെടുന്നു. സഭ ചെയർമാൻ ഡോ: ഇ.പി. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പദ്ധതി രേഖ അവതരണം പി. ആർ. സ്റ്റാൻലി നിർവ്വഹിച്ചു. ചടങ്ങിൽ സെക്രട്ടറി എസ്. ശ്രീകുമാർ , ജനറൽ കൺവീനർ ഡോ.എ.എം.ഹരിന്ദ്രനാഥ് , വൈസ് ചെയർമാൻ കെ.എ. സുധീഷ് കുമാർ , ട്രഷറർ പി.കെ.ശിവദാസ് , എം. സനൽ കുമാർ, പി.രവിശങ്കർ , പ്രസന്നശശി, സുനിത ഹരിദാസ് എന്നിവർ സംസാരിച്ചു.
November 29, 2023