ABOUT US


   ഭാരതീയ ദര്‍ശനങ്ങളും വേദാന്ത ചിന്തകളും സാധാരണക്കാരില്‍ എത്തിക്കാനുള്ള ശ്രമഫലങ്ങളുടെ സാക്ഷാത്‌കാരത്തിലാണ്‌ `സഭ' പിറക്കുന്നത്‌. കാലം കരുതിവച്ച എല്ലാ നന്മകളും സാഹോദര്യഭാവവും സാംശീകരിച്ച്‌ അങ്ങേയറ്റം വരെ സൂക്ഷിക്കലും സാന്ത്വനത്തിന്റെ പാരസ്‌പര്യം തീര്‍ക്കലുമാണ്‌ സഭയുടെ ലക്ഷ്യം. പിന്നെയോ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ക്ഷേമരാഷ്‌ട്ര-മുഖ്യധാരയിലേക്ക്‌ കൂടെ കൂട്ടാനുള്ള ശ്രമങ്ങളാണ്‌ ഈ വലിയ കുടുംബത്തിലെ ഓരോ അംഗവും ചെയ്‌ത്‌ പോരുന്നത്‌. വൈവിധ്യമേഖലയിലെന്നാലും ഒരേ മനസ്സുള്ള വ്യത്യസ്‌ത വ്യക്തിത്വങ്ങളായ മുന്നൂറ്റി അമ്പതിയൊന്നംഗങ്ങളുടെ പ്രാതിനിധ്യ പൊതുസഭയാണ്‌ നൂറ്റൊന്നംഗസഭ. സര്‍ക്കാരേതര സന്നദ്ധസംഘടനയായി ക്ഷേമ-സര്‍ഗ്ഗ-സാന്ത്വന- വിദ്യാഭ്യാസ- തൊഴില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച്‌ അര്‍ഹരിലെത്തിക്കാനും `സഭ' ആഗ്രഹിക്കുന്നു . എന്തും വെട്ടിപ്പിടിക്കാനുള്ള മത്സരയോട്ടങ്ങളില്‍ മന:ശ്ശാന്തി നഷ്‌ടപ്പെട്ട പുതിയ തലമുറയുടെ ഈ ലോകത്ത്‌ സമൂഹത്തിനും സഹജീവികള്‍ക്കുമായി ഇവിടെ ഒരു കൂട്ടായ്‌മ രൂപപ്പെടുന്നു.

പ്രശാന്തമായ കാരുകുളങ്ങര നരസിംഹസ്വാമിക്ഷേത്രാങ്കണത്തില്‍ 2012 ഏപ്രില്‍ 29ലെ സായാഹ്നത്തില്‍ 20 സമാനമനസ്‌ക്കരൊത്തുകൂടി. ആദ്യ സഭാംഗത്വം വാസ്‌തുശാസ്‌ത്രജ്ഞന്‍ ബ്രഹ്മശ്രീ പഴങ്ങാപറമ്പ്‌ ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരി 2012 മേയ്‌ 27ന്‌ സഭാ ചെയര്‍മാന്‍ ഡോ. ഇ.പി. ജനാര്‍ദ്ദനന്‌ നല്‍കി തുടക്കം കുറിച്ചു. സാഹിത്യ ശാസ്‌ത്രീയ ധര്‍മ്മ സംഘമായി രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള സഭ കേരള സംഗീത നാടക അക്കാദമിയിലും അംഗമായി. ധനകാര്യ-പ്രോഗ്രാം-പ്രചരണ വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സഭയുടെ ഭരണസമിതിയില്‍ ക്ഷേമ-സര്‍ഗ്ഗ-സാന്ത്വന ഉപസഭകളുമുണ്ട്‌. `തേവര്‍ക്കൊരൂട്ടുപുര -നൈവേദ്യം’ ദൈനംദിന പ്രാഥമിക നടത്തിപ്പ്‌ പഞ്ചാംഗസഭയിലും നിക്ഷിപ്‌തമാണ്‌. സൗജന്യമെഡിക്കല്‍ ക്യാമ്പുകള്‍, കുടുംബകൂട്ടായ്‌മകള്‍, സര്‍ഗ്ഗസംഗമങ്ങള്‍, ആദരണീയങ്ങള്‍ തനത്‌ ആഘോഷങ്ങളും കലാപരിപാടികളും ഇവയൊക്കെ സഭയിലരങ്ങേറുന്നതില്‍ ചിലതുമാത്രമാണ്‌. കേരള സംഗീത നാടക അക്കാദമിയുടെ മേഖലാപരിപാടികള്‍ വേറെയും. കര്‍ശനമായ സാമ്പത്തിക അച്ചടക്കവും മൗലികമായ ചിട്ടകളും നിയതമായ പരിപാടിനടത്തിപ്പും തികഞ്ഞ സുതാര്യതയും വിട്ടുവീഴ്‌ചയില്ലാത്ത കൃത്യതയും പാലിക്കുന്ന `സഭ’ ദിശാബോധത്തിലധിഷ്‌ഠിതമായ വേറിട്ടൊരു ശൈലി പുലര്‍ത്തുന്നു. `സഭ’യുടെ പദ്ധതി ഒന്ന് `തേവര്‍ക്കൊരൂട്ടുപുര-നൈവേദ്യം’ ഐതിഹാസികമായ ഇച്ഛാശക്തിയുടെയും വിശ്വാസ്യതയുടെയും സമാനതകളില്ലാത്ത വിജയമായിരുന്നു . സംഭാവനകളില്ലാതെ മെമ്പര്‍ഷിപ്പും. സ്‌പോണ്‍സര്‍ഷിപ്പും കൊണ്ട്‌ സമയനിഷ്‌ഠയോടെ ആ മോഹനസൗധം തേവര്‍ക്കുമുമ്പില്‍ സമര്‍പ്പിതമായി. 2012 ജൂണ്‍ 29ന്‌ ഐ.എസ്‌.ആര്‍.ഒ. ചെയര്‍മാന്‍ ഡോ.കെ.രാധാകൃഷ്‌ണന്‍ തറക്കല്ലിട്ട് 2013 ആഗസ്റ്റ്‌ 25 ന്‌ ബഹു ദേവസ്വം മന്ത്രി ശ്രീ.വി.എസ്‌.ശിവകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു.

`സഭ’യുടെ മനസ്സിലൊരു സ്വപ്‌നമുണ്ട്‌. എല്ലാ നന്മകളും പരസ്‌പരം പങ്കുവച്ച്‌ സാഹോദര്യഭാവത്തിലടിയുറച്ച ക്ഷേമരാഷ്‌ട്രസൃഷ്‌ടി അത്ര തന്നെ. സമൂഹത്തിന്‌ സാന്ത്വനവും പിറന്ന നാടിന്റെ യശസ്സിനുമായുള്ള ശ്രമങ്ങള്‍ക്ക്‌ ഒരു കൈത്താങ്ങ്‌ ആവുക. ഇനിയും പ്രവര്‍ത്തനപന്ഥാവില്‍ സഭ പൂര്‍ണ്ണതയിലേക്കുള്ള പ്രയാണത്തിലാണ്‌.

ഒരു തീര്‍ത്ഥാടനത്തിന്റെ നൈര്‍മ്മല്യം മനസ്സില്‍ സൂക്ഷിച്ച്‌ ഒത്തൊരുമയോടെ…..

സ്‌നേഹാദരങ്ങള്‍ മാത്രം
ജനറല്‍ കണ്‍വീനര്‍

0 +
Successfull Years
0 +
Programmes
0 +
Inaugurations
0
Members

Feedback

OUR FEEDBACK FROM MEMBERS

 ഒരു ദേശത്തിന്റെ സാംസ്കാരിക മികവ് ദേശക്ഷേത്രത്തില്‍ നിന്ന് ഉത്ഭവിക്കുന്നു കാരുകുളങ്ങര നരസിംഹ സ്വാമി ക്ഷേത്ര തട്ടകത്തിലെ ജനതതിയുടെ പ്രാര്‍ത്ഥനാ നിര്‍ഭരമായ ഒരു സ്വപ്നമാണ് തേവര്‍ക്കൊരൂട്ടുപുര എന്നത്. ഈ സ്വപ്ന സാക്ഷാത്കാരത്തിന്റെ ശിലയിട്ടത്‌ ഐ എസ് ആര്‍ ഓ ചെയര്‍മാന്‍ ഡോ കെ രാധാകൃഷ്ണനാണ് . അന്ന് 2012 ജൂണ്‍ 29 ാം തിയ്യതി ക്ഷേത്രാങ്കണത്തില്‍ കൈമുക്ക് രാമന്‍ അക്കിത്തിരിപ്പാട്‌ , മണക്കാട് പരമേശ്വരന്‍ നമ്പൂതിരി , ചെയര്‍മാന്‍ ഡോ ഇ പി ജനാര്‍ദ്ദനന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഏങ്ങൂര്‍ രാജന്‍ ആദ്യ സമര്‍പ്പണം നടത്തുകയുണ്ടായി . 2012 ആഗസ്റ്റ്‌ 3 ന് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ച് 2013 ആഗസ്റ്റ്‌ 25 ന് ബഹു ദേവസ്വം മന്ത്രി വി എസ് ശിവകുമാര്‍ തേവര്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുകയുണ്ടായി.സുമാര്‍ 80 ലക്ഷത്തോളം തുക ചിലവിട്ട ഈ സൗധം കേവലം സംഭാവനകളില്ലാതെ മെമ്പര്‍ഷിപ്പും സ്പോണ്‍സര്‍ഷിപ്പും കൊണ്ടാണ് യാഥാര്‍ത്ഥ്യമാക്കിയത്. സമാനതകളില്ലാത്ത വിശ്വാസ്യതയുടെ ചരിത്ര വിജയമായിരുന്നു അത്.

അകമഴിഞ്ഞ സഹകരണങ്ങള്‍ക്ക് സഭയുടെ മനസ്സില്‍ നന്ദിയുണ്ട് - വികസന പ്രവര്‍ത്തനങ്ങളില്‍ കൂടെയുണ്ടാകണമെന്ന മോഹവും - പിന്നെ ഇനി പദ്ധതി രണ്ടിന്റെ വരവിനായി നമുക്ക് കാതോര്‍ക്കാം .... വീണ്ടുമൊരു പടയോട്ടത്തിനായി

എന്നുമെപ്പോഴും സ്നേഹം മാത്രം......

ഉദ്ദേശ ലക്ഷ്യങ്ങൾ

  • 1. വൈവിധ്യമാര്‍ന്ന ആര്‍ഷഭാരത സംസ്കാരത്തിന്റെ പഠനവും വേദാന്തദര്‍ശനങ്ങളും സാമാന്യ ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുക

  • 2. പ്രവര്‍ത്തനപരിധിയിലെ ഗൃഹസ്ഥരുടേയും യുവതീയുവാക്കളുടേയും ഐശ്വര്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുക.

  • 3.അംഗങ്ങളുടെ ഇടയില്‍ സമത്വവും സ്വാതന്ത്യ്രവും വളര്‍ത്തുക.

  • 4. കലാകായിക സാംസ്ക്കാരിക സാമൂഹിക രംഗത്തെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക.

  • 5. വായനശാല, ഗ്രന്ഥശാല, പഠനകേന്ദ്രങ്ങള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, സംസ്കൃതപഠനം, അഹിന്ദി സംസ്ഥാനങ്ങളിലെ ഹിന്ദി പഠനം എന്നിവ ആവിഷ്ക്കരിച്ച് നാടിന്റെ പുരോഗതിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുക.

  • 6. കലാസംബന്ധമായ സിംപോസിയം, സെമിനാറുകള്‍, ശാസ്ത്രീയ നാടോടികലകള്‍, ദേശീയോത്ഗ്രഥന പ്രഭാഷണങ്ങള്‍ എന്നിവ സംഘടിപ്പിയ്ക്കുക

  • 7. നിര്‍ദ്ദനരായ ജനവിഭാഗങ്ങള്‍ക്ക് ഹൃസ്വകാല പഠനകോഴ്സുകള്‍ സംഘടിപ്പിയ്ക്കുകയും ടി വിഭാഗത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുക.

  • 8. മദ്യം മയക്കുമരുന്ന് എന്നിവയുടെ ദൂഷ്യവശങ്ങളെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുക.

  • 9. രക്തദാനം, നേത്രദാനം എന്നിവയെ പ്രോത്സാഹിപ്പിക്കുകയും സൌജന്യമെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്യുക.

  • 10. വിദ്യാഭ്യാസ -സാമൂഹിക-സാഹിത്യ-സാംസ്കാരിക-കലാകായിക രംഗത്തെ ഉന്നമനത്തിനായി പ്രവര്‍ത്തിയ്ക്കുക.

  • 11. പൌരാണിക ഭാരതീയ സ്മാരകങ്ങളുടെ സംരക്ഷണത്തിനും പുനര്‍നിര്‍മ്മിതിയ്ക്കും വേണ്ടി പ്രവര്‍ത്തിയ്ക്കുക.

  • 12. പരിസ്ഥിതിയും, ജലസ്രോതസ്സുകളും സംരക്ഷിയ്ക്കുന്നതിന് മറ്റ് സാംസ്കാരിക സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിയ്ക്കുക

  • 13. ഭാരതത്തിന്റെ വിവിധ ദേശ-ഭാഷാ-സാംസ്ക്കാരങ്ങളുമായി പരസ്പരം ഇടപഴകാനുള്ള അവസരമൊരുക്കുക.

  • 14. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോ ടെയുള്ള ദുര്‍ബല ജനവിഭാഗങ്ങള്‍ക്കായുള്ള ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും നിര്‍വ്വഹണവും.

  • 15. പൊതുജനക്ഷേമ പദ്ധതികള്‍ ആവിഷ്ക്കരിയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

  • 16. അംഗങ്ങളുടെ അത്യാവശ്യ ഘട്ടങ്ങളിലുള്ള സഹായസഹകരണം നിര്‍ദ്ദന സഹായം എന്നിവ ചെയ്യുക.

  • 17. മേല്‍ ഉദ്ദേശങ്ങള്‍ സഫലീകരിയ്ക്കുന്നതിന് നിയമവിധേയമായ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുക.

Useful Links

Privacy Policy

Terms and Conditions

Disclaimer

Support

FAQ

Work Hours

© 2023 nootonnangasabha.com, All Rights Reserved.  Designed by Upasana4u.com Media Convergence